കൊട്ടിയം: പേരക്കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ വയോധികക്ക് തെരുവുനായകളുടെ കടിയേറ്റു. ബഹളം വെച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ തെരുവുനായകളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജങ്ഷനില്‍ കിണറ്റിന്‍മൂട് വീട്ടില്‍ സുശീലയ്ക്കാണ് (60) കടിയേറ്റത്. കടിയേറ്റ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. നിത്യസഹായമാത സ്കൂളിനടുത്തുവെച്ച് കൂട്ടത്തോടെ എത്തിയ തെരുവുനായകള്‍ ഇവരുടെ കാലില്‍ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പരിക്കേറ്റ് കിടന്ന സുശീലയെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വാക്സിന് ഇല്ലാത്തതിനെതുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പേരക്കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ വയോധികക്ക് തെരുവുനായകളുടെ കടിയേറ്റു
RECENT NEWS
Advertisment