മലപ്പുറം: കൊണ്ടോട്ടിയിൽ അക്രമകാരിയായ തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ തെരുവുനായ പതിനാറോളം പേരെ കടിച്ചത്. ഹൈസ്‌കൂൾ ഭാഗത്ത് ആടമ്പുലാൻ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോർട്ടേഴ്‌സിൽ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികൾക്ക് കടിയേറ്റു. തയ്യിൽ ഭാഗത്ത് വീട്ടുപറമ്പിൽ നിൽക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തിൽ കടിയേറ്റതിനാൽ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല.
തയ്യിൽ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കൾ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണത്തിൽ വെക്കാൻ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാരോട് നിർദ്ദേശിച്ചെങ്കിലും തങ്ങൾക്കാവില്ലെന്ന് ഇവർ പറഞ്ഞു. അവസാനം നഗരസഭാ അധികൃതർ പ്രത്യേക കൂടുകൊണ്ടുവന്ന് നായ നിരീക്ഷണത്തിൽ വെക്കാൻ കൊണ്ടുപോയി. മുഖത്ത് കടിയേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ മരുന്ന് വെച്ച് കെട്ടാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കടിയേറ്റ മുഴുവൻ പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































