പത്തനംതിട്ട : നഗരത്തില്‍ തെരുവ് നായ ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആരുടേയും ആരോഗ്യ നില ഗുരുതരമല്ല. ലോക്ക് ഡൗണിന് പിന്നാലെ നഗരം അടച്ചുപൂട്ടിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരുന്നു.
പരിക്കേറ്റ മുഴുവന്‍ ആളുകളേയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച പട്ടിക്ക് പേ വിഷം ഉള്ളതായി സംശയിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെമുതലാണ് നഗരത്തില്‍ പട്ടിയുടെ ആക്രമണം ഉണ്ടായത്. രാത്രികാലങ്ങളില്‍ ഇരു ചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാന്‍ തുനിയുന്നതും പതിവാണ് . ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തിയ ആളെയും പട്ടി കടിച്ചിരുന്നു.