വടശേരിക്കര : വടശേരിക്കര ടൗണിൽ തെരുവ് നായ്ക്കൾ ഒഴിയാ ബാധയായിട്ട് കാലങ്ങളായി. നായ്ക്കളെ ഭയന്ന് വഴി നടക്കാനാകുന്നില്ല. ചന്തയിൽ മാലിന്യത്തിന്‍റെ തോത് വർധിച്ചതോടെയാണ് നായ്ക്കളുടെ എണ്ണം പെരുകിയത്. ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇരുളിന്‍റെ മറവിൽ ചന്തയിലേക്ക് വലിച്ചെറിയാറുണ്ട്. കൂടാതെ പഴകിയ ഭക്ഷണ സാധനങ്ങളും ഇവിടെ തള്ളുന്നു. ഇതാണ് നായ്ക്കൾ ടൗൺ വിട്ടു പോകാത്തതിന് കാരണം.
വടശേരിക്കര ചന്ത, ടിടിടിഎം സ്കൂളിനു മുൻവശം, കെഎസ്ഇബി സെക്‌ഷൻ ഓഫിസ് റോഡ്, പ്രയാർ അമ്പലത്തിന് മുൻവശം, മനോരമ മുക്ക്, കന്നാംപാലം, പെട്രോൾ പമ്പുപടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. പലപ്പോഴും അഞ്ചും ആറും നായ്ക്കൾ ഒന്നിച്ച് റോഡിലൂടെ നടക്കുന്നത് കാണാം. ഏതു സമയവും നായ്ക്കൾ ചാടി വീഴുമെന്ന ആശങ്കയോടെയാണ് വിദ്യാർഥികൾ അടക്കം നടന്ന് പോകുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]