തെരുവ് നായകള്‍ക്ക് പ്രതിരോധ വാക്സിനേഷന്‍ നല്‍കിയാല്‍ പോരാ …നായകള്‍ക്ക് ഷെല്‍ട്ടര്‍ പണിത് അവിടേക്ക് മാറ്റൂ : ഓമല്ലൂര്‍ പഞ്ചായത്തിനെതിരെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ക്ക് പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിനേഷന്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിരോധ യജ്ഞം സംഘടിപ്പിച്ചത്. അലഞ്ഞു തിരിയുന്ന നായകളെ വലയുപയോഗിച്ച് പിടികൂടിയ ശേഷം വാക്സിനേഷന്‍ നല്‍കി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓമല്ലൂരില്‍ മൂന്നു വയസുകാരിയെ തെരുവ് നായ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ഇതിന് ശേഷം കുട്ടിയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനോടൊപ്പം നടക്കാനിറങ്ങിയ വൈദികനെയും തെരുവ് നായ ആക്രമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിക്കുന്നുണ്ട്. വീടിനുള്ളില്‍  കയറിയ നായ കുട്ടിയെ ആക്രമിച്ചതോടെ വലിയ ഭീതിയിലാണ് ജനങ്ങള്‍. മുമ്പെങ്ങും ഇല്ലാത്ത നിലയില്‍ ഓമല്ലൂരില്‍ ഇപ്പോള്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. നടപടിയെടുക്കേണ്ടവരുടെ ഉദാസീനത മൂലം കുട്ടികളുടെ ജീവന്‍പോലും ഇപ്പോള്‍ അപകടത്തിലാണ്.

തെരുവ് നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കി അവയെ വീണ്ടും തെരുവില്‍ വിട്ട ഓമല്ലൂര്‍ പഞ്ചായത്തിന്റെ നടപടിയെ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. വാക്സിനേഷന്‍ നല്‍കിയതുകൊണ്ട് നായ കടിക്കാതിരിക്കില്ല. പേ വിഷബാധ ഉണ്ടാകില്ലെന്ന് മാത്രം. അവകാശികള്‍ ഇല്ലാതെ അലഞ്ഞുതിരിയുന്ന മുഴുവന്‍ നായ്ക്കളെയും പിടിച്ച് പ്രത്യേകം ഷെല്‍ട്ടര്‍ നിര്‍മ്മിച്ച്‌ അവക്കുള്ളിലാക്കണം. ഇവക്ക് ഹോട്ടല്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെ ഭക്ഷണം നല്‍കുകയും ചെയ്യണം. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ഇത്തരം നടപടികളാണ് പഞ്ചായത്ത് ചെയ്യേണ്ടത്. എന്നാല്‍ അതിനുപകരം തെരുവ്നായകളെ താലോലിക്കുന്ന സമീപനമാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...