കോന്നിയില്‍ തെരുവ് നായ ശല്യം രൂക്ഷം : വാഹനങ്ങളില്‍ പോകുന്നവരെയും കടിച്ചുകീറാന്‍ ഒരുങ്ങി തെരുവ് നായ്ക്കള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തില്‍ വിഹരിക്കുന്ന തെരുവ് നായ്ക്കള്‍ വാഹനങ്ങള്‍ക്ക് പുറകെ കുരച്ചുകൊണ്ട് ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് പുറകെയും കാറുകള്‍ക്ക് പുറകെയുമാണ് നായകള്‍ പാഞ്ഞടുക്കുന്നത്. റോഡരുകില്‍ നില്‍ക്കുന്ന നായകള്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലേക്ക് പെട്ടെന്ന് ചാടി വീഴുമ്പോള്‍ വാഹനത്തിന്റെ  നിയന്ത്രണം വിടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഇത്തരത്തില്‍ നായകള്‍ സ്കൂട്ടറിന് പുറകെ ഓടിയിരുന്നു. പെട്ടെന്ന് ഭയന്നുപോയ യുവാവ് വാഹനം വെട്ടിച്ച് മാറ്റിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

കോന്നി നഗരത്തില്‍ പലയിടത്തും ആളുകള്‍ മാലിന്യം വലിച്ചെറിയുന്നത്‌ തെരുവ് നായകളുടെ ശല്യം രൂക്ഷമാക്കിയിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും പറമ്പുകളുമാണ് നായ്ക്കള്‍ ഇപ്പോള്‍ താവളമാക്കുന്നത്. കോന്നി നഗരത്തിലെ വീടുകളുടെ മുറ്റത്ത് നിന്നും ചെരുപ്പ്  കടിച്ചെടുത്ത് കൊണ്ടുപോകുന്നതും പതിവാകുന്നുണ്ട്. കോന്നിയിലെ നിര്‍മ്മാണം നടക്കുന്ന കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ, നിലവിലെ കെ.എസ്.ആര്‍.റ്റി.സി ഓപ്പറേറ്റിംഗ് സ്റ്റേഷന്‍, നാരായണപുരം ചന്ത എന്നിവടങ്ങള്‍ എല്ലാം തെരുവ് നായകള്‍ കയ്യടക്കിയിട്ടുണ്ട്. മുന്‍പും നിരവധി ആളുകളാണ് നഗരത്തില്‍ പേപ്പട്ടി ആക്രമണം നേരിട്ടിട്ടുള്ളത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...