കൊല്ലം : ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.