കൊല്ലൂര്‍ സൗപര്‍ണികയില്‍ കുളിക്കുന്നതിനിടെ മലയാളി യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

മൂകാംബിക : മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മലയാളി യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതെയായി. തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് ( സന്ധ്യ ) സൗപര്‍ണികയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

കുളിക്കാന്‍ ഇറങ്ങിയ മകന്‍ ആദിത്യന്‍ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് മുരുകന്‍, മകന്‍ ആദിത്യന്‍ എന്നിവര്‍ രക്ഷപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തുന്നു.

ആദിത്യനെയും കൊണ്ട് മുരുകന്‍ കുറച്ചകലെയുള്ള പാറയില്‍ പിടിച്ചിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ സന്ധ്യ ഒഴുക്കിപ്പെടുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.

ബന്ധുക്കളായ 14 അംഗ സംഘം തിരുവോണത്തിന് വൈകിട്ടാണ് മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മുരുകനും കുടുംബവും മൂകാംബിക ദര്‍ശനത്തിനായി എത്തിയത്. ഒരു വര്‍ഷം മുമ്പ് തൈറോയിഡ് ക്യാന്‍സര്‍ ബാധിച്ച്‌ സന്ധ്യ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...