ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തിയ സംഭവം ; കുഞ്ഞ് തന്‍റെതല്ലെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി കുട്ടി തന്‍റെതല്ലെന്ന് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്. പോലീസ് അന്വേഷണ റിപ്പോര്‍ട്ടും കുട്ടി പൂര്‍ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും നടപടി.

തീവ്രപരിചരണവിഭാഗത്തിലാണെങ്കിലും കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പ് കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍അവര്‍ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാന്‍ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല.

അന്വേഷിച്ച്‌ റിപ്പോര്‍ട്ടു നല്‍കാന്‍ പോലീസിനോട് സിഡബ്ല്യുസി ആവശ്യപ്പെട്ടു. ഒരേ ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...