പശു ചത്തത് പേവിഷബാധയേറ്റെന്ന് സംശയം ; നിരവധി പേര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കല്ലറ : പാല്‍ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റാണെന്ന് സംശയം. ഇതേ തുടര്‍ന്ന് പാല്‍ ഉപയോഗിച്ച 29 പേര്‍ കല്ലറ ഗവ.ആശുപത്രിയിലും വീട്ടുടമയടക്കം നാലുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടില്‍ ഷീജാകുമാരിയുടെ പശുവാണ് കഴിഞ്ഞ ദിവസം ചത്തത്.

മൃഗാശുപത്രിയില്‍നിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ മരണകാരണം പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് ഉടമയെ അറിയിച്ചു. 21 ദിവസം മുന്‍പ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു. അങ്ങിനെയാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിക്കാന്‍ കാരണം. പാല്‍ ഉപയോഗിച്ച 29 പേരും കല്ലറ തറട്ട ആശുപത്രിയില്‍ നിന്നും വാക്സിന്‍ എടുത്തു. പശുവിന്‍റെ ഉടമ ഷീജാകുമാരി, മകള്‍, മകന്‍, മരുമകന്‍ എന്നിവര്‍ തിരുവനന്തപുരം മെഡി ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...