വയനാട് : പടിഞ്ഞാറത്തറയില്‍ വനവാസി വിദ്യാര്‍ത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സുമിത്രയ്‌ക്കാണ് കടിയേറ്റത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്. സഹോദരിക്കൊപ്പം വയലില്‍ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയുടെ മുഖത്തും തുടയിലുമാണ് കടിയേറ്റത്. കുട്ടി കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.
വയനാട്ടില്‍ വീണ്ടും തെരുവ് നായ ആക്രമണം ; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
RECENT NEWS
Advertisment