നെടുവത്തൂര്‍ കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം അജ്ഞാന്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: നെടുവത്തൂര്‍ കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം അജ്ഞാന്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പോലീസ്. ഈ മാസം 5ന് വൈകിട്ട് 5 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന മൃതശരീരത്തിന് കറുത്ത നിറവും 170 സെന്റി മീറ്റര്‍ ഉയരവുമുണ്ട്. കഴുത്തില്‍ കൊന്തമാല ധരിച്ചിരുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ പിന്‍ ഭാഗത്തേറ്റ കുത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ മുറിവാണ് മരണകാരണമെന്ന് വെളിപ്പെട്ടു. ഇതോടെ കൊലപാതകത്തിനെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന് കരുതുന്നു. ഭിക്ഷാടനത്തിനെത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണെന്ന സംശയവുമുണ്ട്.

ഭിക്ഷാടന സംഘത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടതാണെന്ന സംശയവുമുണ്ട്. ഭിക്ഷാടകരുടെ കൈവശം കാണാറുള്ള സഞ്ചി മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. സഞ്ചിക്കുള്ളില്‍ അരം, പിച്ചാത്തി, പൊട്ടിയ മുഖം നോക്കുന്ന ഗ്ലാസ്, ബ്ലേഡ് എന്നിവയും കണ്ടെത്തി. ഇദ്ദേഹത്തെ അറിയാവുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...