ആലപ്പുഴ നഗരത്തിലും പരിസരപ്രദേശത്തും തെരുവുനായശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ നഗരത്തിലും പരിസരപ്രദേശത്തും തെരുവുനായശല്യം രൂക്ഷം. വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന തരത്തിലാണു തെരുവ് നായകളുടെ വർധന. മാലിന്യംതള്ളൽ ഒരു പരിധിവരെ തെരുവുനായ്ക്കളുടെ വർധനയ്ക്കു കാരണം ആകുന്നുണ്ട്. രാവിലെ ഓടാനും നടക്കാനും പോകുന്നവർ, പത്രവിതരണക്കാർ, പാൽവിതരണക്കാർ തുടങ്ങിയവർ തെരുവുനായ്ക്കളുടെ ശല്യംമൂലം പൊറുതിമുട്ടി. നിർമാല്യദർശനത്തിനു പോകുന്നവർക്കും തെരുവുനായശല്യം ഭീഷണിയാണ്. ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തുന്നവരുടെ മുന്നിലേക്ക് കൂട്ടത്തോടെയാണ് നായകൾ കുരച്ചുകൊണ്ട് എത്തുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ, കടപ്പുറം എന്നിവിടങ്ങളിലാണു പ്രധാനമായും തെരുവുനായ്ക്കൂട്ടം അലക്ഷ്യമായി വിലസുന്നത്.

വീട്ടിൽ വളർത്തുന്ന നായ്ക്കളെയും വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിക്കുന്ന സംഭവം പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം പഴവീട് ഒരു വീട്ടിൽ വളർത്തിയ പൂച്ചയെ രാത്രി തെരുവുനായ ആക്രമിച്ചു കൊന്നിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം ഇടങ്ങളിൽ തെരുവുനായ്ക്കളുടെ അലക്ഷ്യമായ നടത്തം മൂലം അപകടങ്ങളുണ്ടായി. തെരുവുനായ്ക്കളുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുന്നതു വലിയ പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുണ്ട്. നാട്ടുകാർക്കും മറ്റും ഒരുപോലെ ഭീഷണിയാകുന്ന തെരുവുനായ്ക്കളെ തുരത്താൻ സത്വരനടപടി കൈക്കൊള്ളണം എന്ന ആവശ്യം ശക്തമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...