പ​ന്ത​ളം ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. പ​ന്ത​ളം വ​ലി​യ ക്ഷേ​ത്ര​ത്തി​ന്റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യാ​ണ്. ക​ട​യ്ക്കാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന്​ ചു​റ്റു​മു​ള്ള നാ​ല്​ റോ​ഡു​ക​ളി​ലും ഒ​ട്ടേ​റെ നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​തി​നാ​ൽ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പം ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ പു​ല​ർ​ച്ചെ ബ​സ് ക​യ​റാ​ൻ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ ചാ​ടി എ​ത്തു​ന്ന​തും പ​തി​വാ​ണ്. ക​ട​യ്ക്കാ​ട് മാ​ർ​ക്ക​റ്റ് റോ​ഡി​ലും കോ​ട്ട​വീ​ട് മു​സ്​​ലീം പ​ള്ളി​ക്ക് സ​മീ​പ​വും നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ കു​ര​ച്ചു​കൊ​ണ്ടു നാ​യ്ക്ക​ൾ പി​ന്നാ​ലെ ഓ​ടി​യെ​ത്തു​ന്ന​തും പ​തി​വാ​ണ്.​

പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യു​ള്ള​ത്.​ പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​ന്​ പോ​കു​ന്ന​വ​രു​ടെ സൈ​ക്കി​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പി​ന്നാ​ലെ കു​ര​ച്ചു​കൊ​ണ്ടു നാ​യ്ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​ത്​ പ​തി​വാ​ണ്. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത്​ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ൾ​ക്ക്​ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധം ആ​ക്കി​യി​ട്ടും പ​ല​രും നി​യ​മാ​നു​സൃ​തം ലൈ​സ​ൻ​സ് എ​ടു​ക്കാ​റി​ല്ല. നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങു​ന്ന പ​ല​രും വ​ടി​യും ഒ​പ്പം ക​രു​തി​യാ​ണ്​ പോ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​ണ്ണ​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ ഇ​വി​ട​ങ്ങ​ൾ വൃ​ത്തി​കേ​ടാ​ക്കു​ന്നു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...