ന്യൂഡൽഹി: ഡൽഹിയിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലും റെയിൽ, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ഡൽഹിയിലെ താപനില 21.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കുറവാണ്. കനത്ത മഴ മൂലം ലാലാ ലജ്പത് റായ് റോഡ്, കൽക്കാജിയിൽ നിന്ന് ഡിഫൻസ് കോളനിയിലേക്കുള്ള റോഡ്, മെയിൻ കാഞ്ചവാല റോഡ്, ബുദ്ധ് വിഹാറിൽ നിന്ന് പുത് ഖുർദിലേക്കുള്ള റോഡ്, ഔട്ടർ റിങ് റോഡ്, രോഹ്തക് റോഡ്, നംഗ്ലോയിൽ നിന്ന് തിക്രി ബോർഡറിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും ഡൽഹി ട്രാഫിക് പോലീസ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























