Tuesday, May 6, 2025 9:51 pm

സ്‌ട്രെച്ച്‌ ചെയ്യുന്നതിലൂടെ ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊവിഡ് വ്യാപനം മൂലം പലരും വീടുകളിൽ ഇരുന്നുകൊണ്ട് തന്നെയാണ് ജോലി ചെയ്യുന്നത് എന്നതിനാൽ, മിക്കവരും തങ്ങളുടെ ജോലി സമയം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഉറക്കമുണരുന്നത് തന്നെ. ലാപ്ടോപ്പിന് മുന്നിൽ ഇരിക്കാൻ തുടങ്ങിയാൽ, ഭക്ഷണത്തിന് വേണ്ടി മാത്രമായിരിക്കും ഇടയ്ക്ക് ഇടവേള എടുക്കുന്നത്. ജോലി പൂർത്തിയാക്കിയതിനു ശേഷവും, ടിവി കാണുന്നതിനോ മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്യുന്നതിനോ മാത്രമാണ് നമ്മൾ സമയം ചെലവഴിക്കുന്നത്, ഒടുവിൽ രാത്രി ഉറങ്ങാനും പോകുന്നു. ഈ പകർച്ചവ്യാധി സമയത്ത് വീട്ടിൽ നിന്ന് ജോലിചെയ്യുമ്പോൾ നമ്മൾ പിന്തുടർന്നിരുന്ന ഇതിനകം ഉദാസീനമായ ജീവിതശൈലിയിൽ കൂടുതൽ അലസത വർദ്ധിപ്പിക്കുകയും ചെയ്തു.

വ്യായാമം നിങ്ങളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും സഹായകരമാകുന്ന ഒന്നാണ്. മറ്റ് വ്യായാമങ്ങള്‍ പോലെ സ്‌ട്രെച്ചിംഗ് ചെയ്യുന്നതും ആരോഗ്യത്തിനു നല്ലതാണ്. മറ്റ് വ്യായാമങ്ങളില്‍ ഇല്ലാത്ത സവിശേഷതകള്‍ ഇതിനുണ്ട്. സ്‌ട്രെച്ച്‌ ചെയ്യുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ വ്യായാമത്തിന് മുമ്പും ശേഷവും സ്‌ട്രെച്ച്‌ ചെയ്യാന്‍ ശ്രമിക്കുക. മറ്റ് തരത്തിലുള്ള വ്യായാമങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ലെങ്കിലും സ്‌ട്രെച്ചിംഗിലൂടെ മാത്രം ശരീരം മെച്ചപ്പെടുത്താന്‍ സാധിക്കും.

എല്ലാ ദിവസവും നിങ്ങള്‍ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍, നിങ്ങളുടെ ശരീരം വഴക്കമുള്ളതായിത്തീരും. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും. സ്‌ട്രെച്ചിംഗ്, പേശി വേദനയും സന്ധി വേദനയും ഇല്ലാതാക്കാന്‍ സഹായിക്കുകയും ദൈനംദിന ജോലികള്‍ എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ചലനശേഷി മെച്ചപ്പെടുത്തുന്നു സ്‌ട്രെച്ചിംഗ് ചെയ്യുന്നത് സന്ധി വേദന കുറയ്ക്കുകയും കഠിനമായ സന്ധികള്‍ അയവുള്ളതാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ശരീരത്തിലെ എല്ലാ സന്ധികളുടെയും ചലനത്തിന്റെ മുഴുവന്‍ ശേഷിയും നിങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനപ്പെടുത്താം. വര്‍ക്ക് ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വിദഗ്ധരും കുറച്ച്‌ സ്‌ട്രെച്ചുകള്‍ ചെയ്യാന്‍ ഉപദേശിക്കും. കഠിനമായ വ്യായാമത്തിന് മുമ്പ് സ്‌ട്രെച്ചിംഗ് ചെയ്യുന്നത് പേശികളെ ചൂടാക്കുന്നു. രാവിലെ സ്‌ട്രെച്ചിംഗ് പരിശീലിക്കുന്നത് ദിവസം മുഴുവന്‍ നല്ല നിലയില്‍ നിലനിര്‍ത്തുകയും കൂടുതല്‍ കൃത്യതയോടെയും എളുപ്പത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു സ്‌ട്രെച്ചിംഗ് ചെയ്യുന്നതിന്റെ ഒരു പ്രധാന ഗുണം അത് നിങ്ങളുടെ എല്ലാ പേശികളിലേക്കും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. രക്തം ഓക്‌സിജനുമായി സഞ്ചരിക്കുന്നു. പേശികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ഒന്നാണിത്. ഇതിലൂടെ പേശികള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നു. രക്തപ്രവാഹം വര്‍ധിക്കുമ്പോള്‍ ക്ഷീണിച്ച പേശികള്‍ വേഗത്തില്‍ ഉത്തേജിക്കുന്നു.

പേശികളുടെ അസന്തുലിതാവസ്ഥയുടെ ഫലമാണ് മോശം ഇരിപ്പുവശം അല്ലെങ്കില്‍ ഭാവം. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പ്രകടമാണ്. ശക്തി പരിശീലനത്തോടൊപ്പം സ്‌ട്രെച്ചിംഗ് ചെയ്യുന്നത് പേശികളെ വിന്യസിക്കാനും ഭാവം ശരിയാക്കാനും സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ പേശി വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ സാധിക്കും. സ്‌ട്രെച്ചിംഗ് ചെയ്യുന്നത് ശാരീരികമായി മാത്രമല്ല മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.

സ്‌ട്രെച്ചിംഗ് മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ശ്രദ്ധാകേന്ദ്രം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. തലവേദന കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. അതുപോലെ പേശികളെ ശാന്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലി, ശാരീരിക പരിക്കുകള്‍ അല്ലെങ്കില്‍ അധിക സമ്മര്‍ദ്ദം എന്നിവ പേശികളെ ദൃഢമാക്കുകയും ചലനത്തെ പരിമിതപ്പെടുത്തുകയും ചെയ്യും. സ്‌ട്രെച്ചിംഗ് ചെയ്യുന്നതിന്റെ ഒരു ഗുണം ഈ പേശികളെ ശാന്തമാക്കാന്‍ സഹായിക്കും എന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പായം...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മുന്നറിയിപ്പില്ലാതെ അടച്ചു : നിരാശരായി വിനോദ സഞ്ചാരികൾ

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ സുരക്ഷയുടെ ഭാഗമായി അപകടകരമായി...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

0
ഖത്തർ: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം...

കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ മെയ് 15നകം പൂർണ്ണ സജ്ജമാകും – മന്ത്രി വീണാ...

0
എറണാകുളം : പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന...