എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറായി ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറായി കണ്ണൂരുകാരന്‍ തന്നെ. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന് ഈ ചുമതല പാര്‍ട്ടി നല്‍കി. കേന്ദ്രകമ്മിറ്റിയംഗമാണ് ഇപി. രണ്ടാം പിണറായി സര്‍ക്കാര്‍ കെ-റെയില്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ ആടിയുലയുമ്പോള്‍ ഇപി ജയരാജനെപ്പോലെയുള്ള കരുത്തനായ നേതാവ് എല്‍ഡിഎഫ് തലപ്പത്തു വരാന്‍ ഘടകകക്ഷികളും താല്‍പര്യപ്പെട്ടിരുന്നു. നിലവില്‍ കണ്‍വീനറായ എ.വിജയരാഘവനെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ, പിബിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന് പകരക്കാരനായാണ് ഇപി വരുന്നത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇപി ജയരാജന് ഇപ്പോള്‍ മറ്റു ചുമതലകളൊന്നുമില്ല. നേരത്തെ ഇപിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു എന്നാല്‍ എ.വിജയരാഘവനെയാണ് പാര്‍ട്ടി ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപി തുറന്നു പറഞ്ഞിരുന്നു. ശാരീരിക അവശതയാണ് ഇതിന് അദ്ദേഹം കാരണമായി പറഞ്ഞിരുന്നത്. മൂന്ന് തവണ എംഎല്‍എയായിരുന്ന ഇപി ജയരാജന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ, കായിക മന്ത്രി കൂടിയായിരുന്നു. 1997- ല്‍ അഴീക്കോടുനിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയരാഘവന് പകരം മറ്റൊരു ഉന്നതനേതാവിനെ തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്.

മുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്നിവയ്ക്കു പുറമേ മൂന്നാമത്തെ മുഖ്യസ്ഥാനമായ എല്‍ഡിഎഫ് കണ്‍വീനറായി കണ്ണൂരുകാരന്‍ തന്നെ വന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചയായേക്കും. ഏതായാലും ഇക്കാര്യത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എ.കെ.ജി സെന്ററിൽ പോയത്” ; തുറന്നടിച്ച് സംവിധായകൻ...

0
തിരുവനന്തപുരം: തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് എകെജി സെന്‍ററില്‍ ചെന്ന്...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...