തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നു. പട്ടിക പുതുക്കലും തിരഞ്ഞെടുപ്പ് പ്രവർത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ബിഎൽഒ നിയമനത്തിനായി വിവരം നൽകാൻ വകുപ്പുകൾ മടികാട്ടുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടിയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങിയിരുന്നു. എന്നാൽ ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ സർക്കുലർ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രകിയയിൽ നിയമിക്കപ്പെടുന്നവർ ഇതിനോട് സഹകരിക്കുന്നില്ല. ഇതു തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിനായി ജീവനക്കാരെ വിട്ടുനൽകേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. ഈ ജീവനക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും അച്ചടക്കത്തിലുമാണ് പ്രവർത്തിക്കേണ്ടത്. അതിനാൽ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ ആവശ്യപ്പെടുന്ന സമയത്ത് ജീവനക്കാരുടെ സേവനം വകുപ്പുകൾ ലഭ്യമാക്കണം. ജീവനക്കാർ വിട്ടുനിന്നാൽ നടപടിയുണ്ടാകും. ബിഎൽഒ ഡ്യൂട്ടി ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം ജീവനക്കാർക്കെതിരെ ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കാനാണ് നിർദ്ദേശം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033