ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും ; കാരണം ഇതാകാം

For full experience, Download our mobile application:
Get it on Google Play

നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാം. മിക്കവരും ഇങ്ങനെ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കാറ് പതിവാണ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും നിസാരവത്കരിക്കുന്നത് നല്ലതല്ല. കാരണം പല രോഗങ്ങളുടെയും ഗൗരവമുള്ള ആരോഗ്യാവസ്ഥകളുടെയുമെല്ലാം ലക്ഷണമായും ഇങ്ങനെയുള്ള പ്രയാസങ്ങള്‍ വരാം. ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം പേര്‍ നേരിടുന്ന പ്രശ്നമാണ് ക്ഷീണം. ഇതിന് പിന്നിലും കാരണങ്ങള്‍ വരാം. ക്ഷീണത്തിനൊപ്പം, കാഴ്ച മങ്ങല്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്നത് തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നുവെങ്കില്‍ ഇത് വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ലക്ഷണമാകാം.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഡിഎൻഎയുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ ബി 12 ആവശ്യമാണ്. ഇത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരത്തിലെത്തുന്നത്. വൈറ്റമിൻ ബി 12 കുറയുന്നത് പല പ്രയാസങ്ങളിലേക്കും നമ്മെ നയിക്കാം. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വൈറ്റമിൻ ബി 12 കുറയുന്നതോടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനവും കുറയുമെന്ന് പറഞ്ഞുവല്ലോ. ഇത് ശരീരത്തില്‍ ഓക്സിജൻ എല്ലായിടത്തും കൃത്യമായി എത്തുന്നത് ഇല്ലാതാക്കുന്നു. ഇതോടെയാണ് ക്ഷീണം നേരിടുന്നത്.

നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമായതിനാല്‍ തന്നെ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ – അതിനൊപ്പം ഗുരുതരമായ കേസുകളിലാണെങ്കില്‍ മൂഡ് പ്രശ്നങ്ങള്‍, വിഷാദം, അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടാം. ഇതെല്ലാം നിത്യജീവിതം പ്രയാസകരമാക്കിത്തീര്‍ക്കും.

കൈകാലുകളില്‍ മരവിപ്പ്, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതും വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ഒരു ലക്ഷണമാകാം. വൈറ്റമിൻ ബി 12 കുറയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടെയാണ് ഈ പ്രശ്നമുണ്ടാകുന്നത്. വൈറ്റമിൻ ബി 12 വല്ലാതെ കുറയുമ്പോള്‍ അത് നാഡികളെ ബാധിക്കുന്ന കൂട്ടത്തില്‍ കണ്ണുകളിലെ നാഡികളും ബാധിക്കപ്പെടുന്നതോടെ കാഴ്ച മങ്ങുന്ന പ്രശ്നം നേരിടാം. അതുപോലെ നിറങ്ങള്‍ തിരിച്ചറിയാൻ സാധിക്കാത്ത പ്രശ്നവും നേരിടാം.

വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ് വായ്പുണ്ണ്. പ്രധാനമായും നാവിലാണ് ഇതിന്‍റെ ഭാഗമായി പുണ്ണ് വരിക. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഇതുമൂലം പ്രയാസം നേരിടാം. നടക്കുമ്പോള്‍ ബാലൻസ് തെറ്റുന്ന പ്രശ്നം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. വൈറ്റമിൻ ബി 12 കുറവ് ഇതിലൊന്നാണ്. നാഡീവ്യവസ്ഥ ബാധിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...