Friday, March 29, 2024 3:45 am

കോളേജുകളിലെ റാ​ഗിം​ഗിനെതിരെ കർശന മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർവ്വകലാശാല

For full experience, Download our mobile application:
Get it on Google Play

ദില്ലി : റാ​​ഗിം​ഗിനെതിരെ കർശന മാർ​ഗനിർദ്ദശങ്ങൾ പുറത്തിറക്കി ദില്ലി സർവ്വകലാശാല. ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ 22 ന് ആരംഭിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ പുതിയ തീരുമാനം. പ്രിൻസിപ്പലിന്റെ ഓഫീസ് മുന്നിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. പുതിയ വി​ദ്യാർത്ഥികൾക്ക് കോളേജിനെയും ഡിപ്പാർട്ട്മെന്റുകളെയും പരിചയപ്പെടാൻ ഓറിയന്റേഷൻ ദിനങ്ങൾ പ്രഖ്യാപിക്കും. നവംബർ 20ന് മിറാൻഡ ഹൗസ് ഓൺലൈൻ ഓറിയന്റേഷൻ പ്രോ​ഗ്രാം സംഘടിപ്പിക്കും.

Lok Sabha Elections 2024 - Kerala

വിദ്യാർത്ഥികൾക്ക് കോളേജിൽ ഒരു വിർച്വൽ സന്ദർശനം നടത്താൻ ഇതിലൂടെ സാധിക്കും. ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ്, ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വിമൻ, ​ഗാർ​ഗി കോളേജ്, രാമാനുജ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കും. ഭാസ്കരാചാര്യ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നവംബർ 20 ബിരുദ ദാന ചടങ്ങ് നടത്തും. ഡിപ്പാർട്ട്മെന്റുകൾ പുതിയ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ നടത്തും.

ഓറിയന്റേഷൻ പ്രോ​ഗ്രാമുകൾ ഓൺലൈൻ രീതിയിലും ക്ലാസുകൾ വിർച്വൽ രീതിയും നടത്തും. റാ​ഗിം​ഗിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സ്ഥാപനങ്ങൾക്ക് ക്യാംമ്പസിനുള്ളിൽ ഹോർഡിം​ഗുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കാം. മുതിർന്ന സ്ഥാപനത്തിന്റെയോ അധ്യാപകരുടെയോ വകുപ്പികളുടെയോ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡിസിപ്ലിനറി കമ്മിറ്റികളും രൂപീകരിക്കാം. ഇതിൽ മുതിർന്ന വിദ്യാർത്ഥികളെയും ഉൾപ്പെടുത്താം. വി​ദ്യാർത്ഥികൾക്കിടയിലെ അച്ചടക്കരാഹിത്യം പരിഹരിക്കാനും അനിഷ്ടസംഭവങ്ങൾ തടയാനും നിരന്തര ജാ​ഗ്രത ആവശ്യമാണ്. അതിനായി എൻഎസ്എസ് എൻസിസി വോളണ്ടിയർമാരുടെ സഹായം തേടാവുന്നതാണ്.

പ്രിൻസിപ്പലിന്റെ ഹോസ്റ്റലിന് മുന്നിൽ പ്രത്യേകിച്ച് ഹോസ്റ്റലുകളുള്ള ബിരുദ കോളേജിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കും. റാ​ഗിം​ഗ് നേരിടേണ്ടി വന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരാതികളും നിർദ്ദേശങ്ങളും ഇവിടെ നൽകാം. നിയോ​ഗിക്കപ്പെട്ട ഉദ്യോ​ഗസ്ഥർ ഇവ പരിശോധിച്ച് സർവ്വലാശാല മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. വിദ്യാർത്ഥികൾ ഐഡന്റിറ്റി കാർഡ് എപ്പോഴും കയ്യിൽ കരുതണം.

തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കൃത്യമായി പാലിക്കണം. പ്രവേശനം നിയന്ത്രിതമാക്കാൻ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥരും മറ്റ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാവശ്യമാണ്. ജാതി, ലിംഗം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിയെയും ഉപദ്രവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ സാഹചര്യത്തിൽ ശിക്ഷാനടപടികളേക്കാൾ പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രധാനമെന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....