കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും പാർട്ടികൾക്ക് നിരോധനമുണ്ട്. കൊവിഡും ഒമിക്രോണും സംസ്ഥാനത്ത് വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

തമിഴ്നാട്ടിലും പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കൊവിഡ് പ്രോട്ടോകോൾ പാലിയ്ക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമെ കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാവു എന്നും ഗവർണർ തമിഴിസൈ സൗന്ദർരാജൻ അറിയിച്ചു. തമിഴ്നാട്ടിൽ 31, 1 തീയ്യതികളിൽ ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...