പത്തനംതിട്ട : വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 26 നിന്ന് 34 പേപ്പറുകൾ ആയി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് നോൺ വൊക്കേഷണൽ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റക്കെട്ട് സമരത്തിന്റെ സമരപ്രഖ്യാപന കൺവെൻഷൻ സംസ്ഥാന ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേൽ അധ്യക്ഷത വഹിച്ചു. മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുന്ന 28ന് രാവിലെ എല്ലാ ക്യാമ്പുകളിലും അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ട്രഷറർ ഗീവർഗീസ് സി.ടി, എബ്രഹാം എം ജോർജ്, സജീവ്.ആർ എന്നിവർ പ്രസംഗിച്ചു.
വൊക്കേഷണൽ ഹയർസെക്കൻഡറി, ഒറ്റക്കെട്ട് സമരപ്രഖ്യാപന കൺവെൻഷൻ
RECENT NEWS
Advertisment