Monday, May 27, 2024 2:10 pm

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കും വരെ സമരം ; ഇല്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയും ; സംയുക്ത സമരസമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധസമരം നടത്തുമെന്നും ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയാനാണ് തീരുമാനമെന്നും ഐ.എൻ.ടി.യു.സി കൊടുവള്ളി മേഖല പ്രസിഡന്റ് ടി കെ റിയാസ് പ്രതികരിച്ചു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക് കടന്നതോടെ ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒമ്പതരലക്ഷത്തോളം അപേക്ഷകളാണ്. അച്ചടി പ്രതിസന്ധി മൂലം ലൈസന്‍സും ആര്‍.സി ബുക്കും ലഭിക്കാത്തവരുടെയെണ്ണം പതിനഞ്ച് ലക്ഷവും പിന്നിട്ടു. ഇതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാല്‍ പ്രശ്നപരിഹാര ചര്‍ച്ചകളും വഴിമുട്ടുകയാണ്. ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരിൽ വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെയുണ്ട്. വേനലവധി പ്രതീക്ഷിച്ച് ഡ്രൈവിങ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലാവരിൽ കൂടുതൽ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹജ്ജ്​ തീർഥാടകർ തിരിച്ചറിയൽ കാർഡ് ആയ ‘നുസ്​ക്​’ ​കയ്യിൽ കരുതണമെന്ന് മന്ത്രാലയം

0
റിയാദ്: ഹജ്ജ്​ തീർഥാടകർ ‘നുസ്​ക്​’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന്​...

വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം ; പരിപാടികൾ രാതി ഏഴിന് അവസാനിപ്പിക്കണം ; വാഹന ജാഥകള്‍...

0
കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ്...

ഏഴംകുളം – കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിൽ പണിനടക്കാതെ ഒന്നരക്കിലോമീറ്റർ

0
ഏഴംകുളം : ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിൽ പണിനടക്കാതെ ഒന്നരക്കിലോമീറ്റർ....

അടുത്ത 5 ദിവസത്തേക്ക്‌ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 27-05-2024:...