Monday, July 1, 2024 10:23 am

സ്വാഗതാര്‍ഹമെന്ന് കർഷക സംഘടനകൾ ; സമരം ഉടൻ പിൻവലിക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അഖിലേന്ത്യാ കിസാന്‍സഭ. കര്‍ഷകരെ ചൂഷണം ചെയ്യുന്നവരും കൂട്ടുനിന്നവരും മുട്ടുകുത്തിയെന്നു കർഷക നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞു. സമരം ഉടൻ പിൻവലിക്കില്ലെന്നും നിയമം പിൻവലിച്ചുള്ള ബിൽ പാസാക്കുന്നതുവരെ കാത്തിരിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഗാസിപുരിലെ സമരവേദിയിൽ കർഷകർ ആഹ്ലാദപ്രകടനം തുടങ്ങി. മധുരം വിതരണം ചെയ്ത് അവർ സന്തോഷം പങ്കിട്ടു. ഏറെ നാളത്തെ സഹനസമരത്തിന്റെ വിജയമാണെന്ന് കർഷകർ പറഞ്ഞു. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

കർഷകർ സമരം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി, കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം അറിയിച്ചത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപ‍ടി. ഗുരു നാനാക് ജയന്തി ദിനത്തിലാണു പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനം എന്നതും ശ്രദ്ധേയം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി ; പോലീസ് കേസ് അട്ടിമറിക്കുന്നെന്ന് ...

0
കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം...

ദീപു വധക്കേസ് ; രണ്ടാം പ്രതി സുനിൽ അറസ്റ്റിൽ

0
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽ കുമാർ പിടിയിൽ. തിരുവന്തപുരം...

ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ സ്വര്‍ണ്ണത്തിളക്കവുമായി മാസ്റ്റർ ഏദൻ സഖറിയ ഷിജു

0
പത്തനംതിട്ട: ആസ്സാമിലെ ഗുവഹാത്തിൽ വെച്ചു നടന്ന ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ മാസ്റ്റർ...

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി ; വീട്ടമ്മയെ രക്ഷപെടുത്തി യുവാക്കള്‍

0
കോഴിക്കോട്: കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപെടുത്തി...