Saturday, April 5, 2025 1:38 am

സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറണം : അടിയന്തര നിർദേശം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിൽ സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം. ഡൽഹി എയിംസ് അധികൃതരാണ് ഡോക്ടർമാരോട് എത്രയും വേഗം ഡ്യൂട്ടിയിൽ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും താക്കീത് നൽകിയത്. ചർച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടർമാർ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ റസിഡന്റ് ഡോക്ടഡർ സമരം തുടരുകയാണ്. കൊൽക്കത്ത കൊലപാതകത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തും ശക്തമായ സമരമാണ് റസിഡന്റ് ഡോക്ടർമാർ തുടരുന്നത്. ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ അടിയന്തര നിയമനിർമാണവുമെന്ന ആവശ്യവും ഡൽഹിയിൽ ഡോക്ടർമാർ ഉയർത്തിയിരുന്നു. സമരത്തിന്റെ മൂന്നാം ദിനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചതോടെ കേന്ദ്ര സർക്കാരും സമ്മർദത്തിലായി.

ഉന്നയിച്ച വിഷയങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ ഒരടി പിന്നോട്ടില്ലെന്ന് സമരക്കാർ കടുപ്പിച്ചു. സുപ്രീം കോടതി ഇടപെട്ടിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കട്ടെയെന്നായി സമരക്കാര്‍. ഇതോടെയാണ് ഡൽഹി എയിംസിലെ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് കർശന താക്കീതുമായി അധികൃതർ രംഗത്തെത്തിയത്. നേരത്തെ ജോലിയിൽ തിരിച്ചു കയറണമെന്ന് അഭ്യർത്ഥിച്ച് ദില്ലി എയിംസ് ഡയറക്ടറുടെ കത്ത് പുറത്ത് വന്നിരുന്നു. എന്നാൽ കത്തല്ല കർശന താക്കീതാണ് ഡയറക്ടർ നൽകിയതെന്നാണ് ദില്ലി എയിംസിലെ ഡോക്ടർമാർ പറഞ്ഞു. റസിഡന്റ് ഡോക്ടർമാരിൽ പലരും എയിംസിലെ വിദ്യാർത്ഥികൾ കൂടിയായതിനാൽ പുറത്താക്കൽ ഭീഷണിയടക്കം അധികൃതർ ഉയർത്തുന്നുണ്ടെന്ന് ഡോക്ടർമാർ ആരോപിച്ചു. ഡൽഹി എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചാൽ രാജ്യതലസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ സമരവും കെട്ടുപോകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

0
പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍...

ചുങ്കപ്പാറയിൽ മോഷണം നിത്യ സംഭവം ; ഇരുട്ടിൽ തപ്പി പോലീസ്

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു....

ദുരാചാരങ്ങൾ ഹിന്ദു സമൂഹത്തിൽ വീണ്ടും വരാൻ അനുവദിക്കില്ല : മോഹൻ ബാബു

0
കോഴഞ്ചേരി : ഹൈന്ദവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയ ദുരാചാരങ്ങളും മനുഷ്യത്യ...

വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു : കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

0
പത്തനംതിട്ട : ഭാരതത്തിലെ പൊതുസമൂഹത്തിന് ദോഷകരമായിരുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്ന വഖഫ്...