കനത്ത മഴയിലും കാറ്റിലും റാന്നിയില്‍ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും എങ്ങും കനത്ത നാശനഷ്ടം. കാറ്റിന്‍റെ വലിയ ഹുങ്കാര ശബ്ദത്തില്‍ ഭയപ്പാടിലായി ജനങ്ങള്‍. ഉരുള്‍ പൊട്ടലുകളുടേയും മഴ മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍ കാറ്റു ശക്തമായി വീശിയടിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ ഭയചരിതരായത്. പലയിടത്തും കാറ്റ് ശക്തമായതോടെ മരച്ചിലകള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധവും നിലച്ചു. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞു വീണുമാണ് പലയിടത്തും നാശം സംഭവിച്ചത്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം-അച്ചടിപ്പാറ റോഡില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. 11കെവി വൈദ്യുതി തൂണുകളാണ് ഒടിഞ്ഞതിലേറെയും. കുന്നം ഹോമിയോ ആശുപത്രി മുതല്‍ അച്ചടിപ്പിറ സി.എസ്.ഐ പള്ളിയുടെ സമീപം വരെ വൈദ്യുതി തൂണുകളും ലൈനും തകര്‍ന്നു. ഇതുമൂലം വളരെ നേരം ഇവിടെ ഗതാഗതം മുടങ്ങി. മിക്ക സ്ഥലങ്ങളിലും കാര്‍ഷികവിളകളായ വാഴയും മരച്ചീനിയും താഴ്ന്നു വീശിയ കാറ്റില്‍ നിലംപരിശായി. ഓണത്തിന് വിളവെടുക്കാറായ ഏത്തവാഴകളാണ് തകര്‍ന്നതിലേറെയും. ചില മേഖലയില്‍ കാറ്റു വീശിയെങ്കിലും നാശനഷ്ടങ്ങള്‍ കുറവാണ്. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞിട്ടുണ്ട്. നേരം വെളുത്തതോടെ കാറ്റിനും മഴക്കും ശമനം ഉണ്ടായെങ്കിലും പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നത് ആശങ്കക്കിടയാക്കിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...