വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ചുവീ​ഴ്ത്തി വീ​ട്ടി​ൽ മോ​ഷ​ണം ; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

കൂ​ത്തു​പ​റ​മ്പ് : മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തിൽ വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ചുവീ​ഴ്ത്തി വീ​ട്ടി​ൽ മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ണ്ണൂ​രി​ൽനി​ന്നു​ള്ള ഫോ​റ​ൻ​സി​ക് സം​ഘ​വും പോ​ലീ​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കോ​യി​ലോ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ഷ​മീ​ദി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. വീ​ട്ടു​കാ​ർ വീ​ടു​പൂ​ട്ടി പു​റ​ത്ത് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഷ​മീ​ദി​ന്റെ മ​ക​ൻ വി​ദ്യാ​ർ​ഥി​യാ​യ ഫ​ഹ​ദ് സ്കൂ​ളി​ൽനി​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മോ​ഷ്ടാ​വ് അ​ടിച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ളും മേ​ശ​യും ത​ക​ർ​ത്ത് വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. മാസ്കും ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ​മീ​പ​ത്തെ ഏ​താ​നും സി.​സി.​ടി.​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചുവരികയാണ്. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...