അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി പറഞ്ഞു. അസുഖ ബാധിതയായ വിദ്യാർത്ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു.

സിഡബ്ല്യൂസിയിലും പോലീസിലും അധ്യാപിക വ്യാജ പരാതി നൽകിയെന്നു കുടുംബം. സിഡബ്ല്യൂസി അന്വേഷണത്തിൽ ഉൾപ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി. നാണക്കേടിനെ തുടർന്ന് വിദ്യാർഥിനി പ്ലസ് വൺ പഠനം ഉപേക്ഷിക്കുകയായിരുന്നു. സ്കൂളിലെ മാനേജ്മെന്റ് തലത്തിൽ വിവിധ വിഷയങ്ങളിൽ തർക്കം കേസ് ആയി നിലനിൽക്കുന്നുണ്ട്. അധ്യാപകൻ ഉപദ്രവിച്ചുവെന്ന് സ്കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. സ്കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇല്ലാ കഥകൾ വന്നപ്പോൾ പഠിക്കാൻ പോലും തോന്നിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. വ്യാജ പ്രചാരണം അറിഞ്ഞ് മറ്റുള്ളവർ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെൺകുട്ടി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...