കണ്ണൂര്‍ : തലശേരിയില്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. തലശ്ശേരി ബി ഇ എം പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സഹവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മ്മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍ ഷാമില്‍ ലത്തീഫിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചിറക്കരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് 15 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴുത്തിനും കൈകള്‍ക്കും തോളിനുമടക്കം സാരമായ പരിക്കേറ്റ ഷാമില്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടില്‍ നിന്നിറക്കി ചിറക്കരയിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.സംഘത്തില്‍ ഉള്‍പ്പെട്ടെ വിദ്യാര്‍ത്ഥികള്‍ ക്ലാസു കട്ട് ചെയ്ത് മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. ഈ വിഷയങ്ങള്‍ അറിഞ്ഞ അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു. ഇതിനു പിന്നില്‍ ഷാമില്‍ ആണെന്ന് സംശയിച്ചാണ് ഈ ക്രൂരത. മര്‍ദ്ദിച്ച ശേഷം ഷാമിലിനെ കൊടുവള്ളിയില്‍ ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുവെത്തി ഷാമിലിനെ ആശുപത്രിയില്‍ എത്തിച്ചു.
മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഷാമില്‍ പറഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഷാമിലിനെ മര്‍ദ്ദിക്കുന്ന വീഡിയോ കണ്ട ബന്ധു തളര്‍ന്ന് വീഴുകയും വീഴ്ചയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ തലശേരി ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്. പോലിസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.