കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി ; അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചന കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ പ്രതിയായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചന കേസ്. കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പോലീസാണ് കേസെടുത്തത്. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി.

കുടുംബ കോടതിയിൽ ഉൾപ്പെടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്നാണ് പരാതി. പാസ്പോർട്ട്‌ തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

അതേസമയം ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തീ‍പ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചിരുന്നു.

കേസിൽ സൈബി ജോസിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; പിടിയിലായ ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ ; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ...

0
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....