Sunday, March 30, 2025 9:36 pm

സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം ; ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പോലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടിൽ ആളുകള്‍ നിൽക്കെയായിരുന്നു അഭ്യാസ പ്രകടനം. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്‍റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്.

കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകാൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യകൊണ്ടാണ് രക്ഷപെട്ടത്. കാറുകള്‍ പാഞ്ഞുവരുന്നത് കണ്ട അവര്‍ ഗ്രൗണ്ടിന് പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സമീപത്തായിരുന്നു അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തിയത്. അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്‍റെ കർശന നിർദേശം ലംഘിച്ചായിരുന്നു കുട്ടികളുടെ നടപടി. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യക്തി വിരോധം നിമിത്തം യുവാവിനെ കൊലപെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

0
പീരുമേട് : വ്യക്തി വിരോധം നിമിത്തം യുവാവിനെ കുത്തി കൊലപെടുത്താൻ ശ്രമം...

വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ വാർഷികാഘോഷം നടന്നു

0
റാന്നി: കാലിഡോസ്കോപ് -2കെ25, പഠന മികവും കലാ പരിപാടികളും കോർത്തിണക്കി വെച്ചൂച്ചിറ...

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഡൽഹി ; വിവിധയിടങ്ങളില്‍ കനത്ത സുരക്ഷ

0
ഡൽഹി: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഡൽഹി. പെരുന്നാള്‍ അടുത്തതോടെ കച്ചവടങ്ങളും...

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം ; നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...

0
തിരുവനന്തപുരം : ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും...