കൊടകര : പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥിക്ക് അന്ത്യം. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയുമായ പോൾ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോളേജിൽ പരീക്ഷ എഴുതുന്നതിനിടക്ക് പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്നു കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു
RECENT NEWS
Advertisment