അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. 14 വയസ്സുകാരി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്നാട് വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം. അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞതും പഠനത്തിൽ മോശമാണെന്നും പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം.

മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളിൽ പോകില്ലെന്ന് വാശി പിടിച്ചിരുന്നു. സ്കൂളിൽ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.  14 കാരിയുടെ മരണത്തിൽ വാൽപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...