മലപ്പുറം : നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. തിരുവാലി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുല്ലയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ ബി.ബി.എ വിദ്യാര്‍ഥിയായിരുന്നു.
ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറിയതായും പറയുന്നു. വെള്ളിയാഴ്ച എവറസ്റ്റില്‍നിന്ന് ശ്വാസതടസം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീടുവച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.