കാറിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചില്ലുകളിട്ട് ലോക്ക് ചെയ്ത് കാറിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ കാറില്‍ യുവാവ് തീകൊളുത്തിയത്. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതോടെ നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാല്‍ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ.

ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തതുകൊണ്ട് തന്നെ ഇയാളുടെ പേരോ മേല്‍ വിലാസമോ ലഭിച്ചിട്ടില്ല. കാര്‍ വന്ന ദിശ അനുസരിച്ച്‌ വയനാട്ടില്‍ നിന്ന് വന്നതാകാം എന്നാണ് കരുതുന്നത്. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...