സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പെ​രി​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാ​ല​ടി: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​ര​ത്ത് പെ​രി​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. നീ​ലീ​ശ്വ​രം പ്ലാ​പ്പ​ള്ളി ക​വ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വെ​ള്ളി​മ​റ്റം മു​ര​ളി​യു​ടെ മ​ക​ൻ ജ​ഗ​ന്നാ​ഥ​ൻ (14) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നീ​ലീശ്വ​രം പ്ലാ​പ്പ​ള്ളി ക​വ​ല​യി​ലു​ള്ള അ​ഞ്ച് പേ​രാ​ണ് കു​ളി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലു പേ​ർ പു​ഴ​യി​ലി​റ​ങ്ങു​ക​യും മു​ങ്ങി​ത്താ​ഴു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം ക​ട​വി​ൽ ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്ന ബാ​ല​ൻ എ​ന്ന​യാ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​ത്താ​ഴു​ന്ന​ത് കാ​ണു​ക​യും കു​ട്ടി​ക​ളു​ടെ അ​ടു​ത്തേ​ക്ക് നീ​ന്തി​യെ​ത്തി മൂ​ന്നു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

കാ​ല​ടി പോലീ​സും അ​ങ്ക​മാ​ലി അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ ജ​ഗ​ന്നാ​ഥ​ന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു പേ​രും നീ​ലീ​ശ്വ​രം എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂക്ഷിച്ചിരുന്ന ജ​ഗ​ന്നാ​ഥ​ന്‍റ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: സു​ധ. സ​ഹോ​ദ​ര​ൻ: ജി​ന​ദേ​വ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...