നെയ്യാറ്റിന്‍കരയില്‍ ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിനി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരക്കേറിയ ബസിന്‍റെ ഡോര്‍ തുറന്ന് പോകുന്നതും പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല ഐടിഐ വിദ്യാര്‍ത്ഥിനി മിനിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടി വീണ ശേഷം കണ്ടക്ടറും യാത്രക്കാരും ബെല്ലടിച്ചിട്ടും ഡ്രൈവര്‍ നാനൂറ് മീറ്ററിനപ്പുറമാണ് ബസ് നിര്‍ത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. മിനിയയും സുഹൃത്തുക്കളും നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള മൂന്ന്കല്ലിന്‍മൂട് എന്ന സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറി. നല്ല തിരക്കായതിനാല്‍ മിനിയ ഫുട്ബോര്‍ഡില്‍ നില്‍ക്കുകയായിരുന്നു. സ്റ്റോപ്പില്‍ നിന്ന് പുറപ്പെട്ട് ബസ് സ്പീഡായി വളവില്‍ എത്തിയതോടെ ഡോര്‍ തനിയെ തുറക്കുകയും മിനിയ തെറിച്ച്‌ ടാറിട്ട റോഡിലേക്ക് വീഴുകയുമായിരുന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ മുന്നിലാണ് വീണതെങ്കിലും എല്ലാവരും ചേര്‍ന്ന് ബെല്ലടിച്ചിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. ഒടുവില്‍ നാനൂറ് മീറ്റര്‍ അപ്പുറം ടിബി ജംഗ്ഷനടുത്ത് വെച്ച്‌ നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് തടഞ്ഞിടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...