തൃശൂർ : കൊട്ടേക്കാട് വിദ്യാർഥിയെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ(9) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നുമണിയോടെ സൈക്കിളുമായി വീട്ടിൽ നിന്ന് പോയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുന്നതുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടേക്കാട് സെന്റ് മേരീസ് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ജോൺ.
തൃശൂരിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment