ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15 കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും. ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി. അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ്‌ യാർഡ്‌ ക്രെയിനുകളുമായി ഷെൻഹുവ 29 എന്ന കപ്പൽ തിങ്കളാഴ്‌ചയാണ് ഷാങ്ഹായിൽ നിന്ന് യാത്ര തുടങ്ങിയത്. നവംബർ ഒമ്പതിന് കപ്പൽ വിഴിഞ്ഞത്തെത്തുമെന്നാണ് പ്രതീക്ഷ. നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി രണ്ടു കപ്പൽകൂടി ക്രെയിനുമായി എത്തുമെന്ന്‌ തുറമുഖ അധികൃതർ പറഞ്ഞു. ഷാങ്ഹായിൽ നിന്ന്‌ ആദ്യം പുറപ്പെട്ട ഷെൻഹുവ 15ലെ മൂന്ന്‌ ക്രെയ്‌നുകളിലെ അവസാനത്തെ ക്രെയ്‌ൻ ചൊവ്വാഴ്‌ച കപ്പലിൽ നിന്ന്‌ ഇറക്കി. കഴിഞ്ഞ 12നാണ്‌ ആദ്യകപ്പൽ തിരുവനന്തപുരത്ത്‌ എത്തിയത്‌. തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ എട്ട്‌ ഷിപ്പ് ടു ഷോർ ക്രെയിനും 24 യാർഡ് ക്രെയിനുമാണ്‌ വേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...