ആലപ്പുഴ : ബസില്‍ കയറുംമുമ്പ് വാതിലിടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ദേവരാജിനാണ് (17) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്കൂളിന് മുന്നിലായിരുന്നു സംഭവം. വീഴ്ചയിൽ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർഥികൾ കൂട്ടമായി എത്തുമ്പോൾ പലപ്പോഴും ബസ് സ്റ്റോപ്പിൽ നിർത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും ബസിൽ നിന്ന് വീണിരുന്നു.
സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്
RECENT NEWS
Advertisment