തെരുവ്‌നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തെരുവ്‌നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്‌കൂളിലേക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. അരീക്കാട് വെച്ചാണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ത്ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു.

യാഷിക പേടിച്ച് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുന്നതിന് മുന്‍പ് തന്നെ നായ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. കാലില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്‌നായ ആക്രമണമുണ്ടായിരുന്നു. വീട്ടുവരാന്തയില്‍ കിടക്കുകയായിരുന്ന ഒരുവയസ്സുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കടിയേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് : മുഹമ്മദ് റിയാസ്

0
കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി...

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന്...

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...