Sunday, April 28, 2024 12:00 pm

പേനയെറിഞ്ഞ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു ; അധ്യാപികയ്ക്ക് കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവർഷം കഠിനതടവും മൂന്നുലക്ഷം പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്.

മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. ക്ലാസിൽ മറ്റു കുട്ടികളുമായി സംസാരിക്കുന്നതുകണ്ട് വലിച്ചെറിഞ്ഞ ബോൾപേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണിൽ തുളച്ചുകയറിയാണ് കാഴ്ച പൂർണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 2005 ജനുവരി 18 നായിരുന്നു സംഭവം. അധ്യാപികയെ ആറുമാസം സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. വീണ്ടും ആ സ്കൂളിൽത്തന്നെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒഡീഷയിൽ നിരവധി ബിജെഡി പ്രവർത്തകർ ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി : ഒഡീഷയിൽ നിരവധി ബിജു ജനതാദൾ (ബിജെഡി) നേതാക്കളും പ്രവർത്തകരും...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും ; ആരോപണവുമായി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ (യു.പി): ഇന്ത്യ മുന്നണി ബീഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി...

ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

0
കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. തീക്കോയി...

എടത്വാ സെയ്ൻറ് ജോർജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടികയറി

0
എടത്വാ : തീർഥാടനകേന്ദ്രമായ എടത്വാ സെയ്ൻറ് ജോർജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ...