കാഞ്ഞങ്ങാട് : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച വൈകീട്ട് 3.30 തോടെ അരയി പാലത്തിന് സമീപമാണ് സംഭവം. അരയി കടവിലെ രാജന്‍ – ബിന്ദു ദമ്പതികളുടെ മകന്‍ ഋതിന്‍ രാജ് എന്ന ലാലു (17) വിനെയാണ് കാണാതായത്.
മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ലാലു മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചതനുസരിച്ചാണ് തിരച്ചില്‍ തുടങ്ങിയത്. ഋതിന്‍ കാഞ്ഞങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
The post കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി ; തിരച്ചില്‍ തുടരുന്നു appeared first on Pathanamthitta Media.