പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും റാലികൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തെ പരീക്ഷാ ക്രമക്കേടുകൾ സിബിഐയും ഇഡിയും അന്വേഷിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്നായിരുന്നു വിദ്യാർഥികളുടെ മുന്നറിയിപ്പ്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. വിദ്യാർഥികൾക്ക് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടിയും രംഗത്തുവന്നിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു. വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ ഇടപെടലിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...