ഈരാറ്റുപേട്ട : നടക്കൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഈരാറ്റുപേട്ട എം ഇഎസ് കോളേജ് എൻഎസ്എസ് ക്യാമ്പിന്‍റെ ഭാഗമായി ക്രിസ്തുമസ് ദിനത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ് ആർ ടി സി ബസുകൾ ക്യാമ്പംഗങ്ങൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവമായിരുന്നു. ക്രിസ്തുമസ് ദിനത്തിൽ തന്നെ ഉത്തരമൊരു സാമൂഹിക സേവന പ്രവർത്തി ചെയ്യാനായതിന്‍റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഡിപ്പോയിൽ മൂന്നുമണിക്കൂർ ചെലവഴിച്ച വിദ്യാർത്ഥികൾ അഞ്ച് ബസുകൾ കഴുകി. 23 ന് തുടങ്ങിയ ക്യാമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാംഓഫീസർമരായ മുംതാസ്കബീർ , ഹൈമകബീർ , റുമൈസ് , മേഘന തങ്കപ്പൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.