തിരുവനന്തപുരം : മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് റിപ്പോര്‍ട്ട് തേടി. വീട്ടില്‍ ടിവി കേടായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ദേവികയ്ക്കുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തേടിയത്. മലപ്പുറം ഡിഇഒയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്നലെ നാലു മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി
RECENT NEWS
Advertisment