Friday, May 16, 2025 8:49 am

പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാ​ഗ്യം : വ്യാജ പീഡന പരാതിയുമായി വിദ്യാർഥിനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരിൽ രണ്ട് യുവാക്കളെ പീഡനക്കേസിൽ കുരുക്കി പെൺകുട്ടി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കൾക്ക് 68 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കൾക്കും ജാമ്യം അനുവദിച്ചു. യുവാക്കളിൽ ഒരാൾ 2017-ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്നാണ് 19, 20 വയസ്സുള്ള യുവാക്കൾക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു. ഇരുവരുടെയും ജാമ്യഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന്‌ പെൺകുട്ടിയും പിതാവും സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. ഇതു പ്രകാരം കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു.

യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും അവർ തെറ്റുചെയ്തിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് മകൾ പരാതി നൽകിയ വിവരം അറിയുന്നത് എന്നാണ് അച്ഛൻ വ്യക്തമാക്കിയത്.പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണം. പ്രായപൂർത്തിയാകാത്ത കുട്ടി തെറ്റായ പരാതിനൽകിയാൽ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാൽ, നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു. യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് യുവാക്കൾക്ക് ജാമ്യം അനുവദിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി

0
തിരുവനന്തപുരം : മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി...

വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ

0
മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ....

പാലക്കാട് ഒറ്റമുറി വീടിനകത്തുന്നിന്ന് നായയെ കടിച്ചെടുത്ത് പുലി ; തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുടുംബം

0
പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത്...

എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക്...

0
തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ്...