എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയില്‍ കെഎസ്ആര്‍ടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിര്‍ത്തി. ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാരുടെ മറുപടി.

സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയില്‍ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടച്ചു. ചാലക്കുടിയില്‍ എത്തിയതാകട്ടെ നോണ്‍ എസി ബസ്. അതും 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന്. തിരികെ കല്‍പറ്റയില്‍നിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്. ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും ; വൻ സുരക്ഷാ ക്രമീകരണങ്ങൾ

0
കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും...

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...