കോന്നി : കോന്നി മെഡിക്കൽ കോളേജില്‍ ആദ്യ ബാച്ച് വിദ്യാർഥികൾ എത്തി. ആദ്യ രണ്ട് ഘട്ടങ്ങളിലായി 81 വിദ്യാർഥികൾ ആണ് കോന്നിയിൽ പ്രവേശനം നേടിയിട്ടുള്ളത്. പത്തൊമ്പതാം തീയതി നടക്കുന്ന അലോട്ട്മെന്റോട് കൂടി നൂറ് സീറ്റിലും പ്രവേശനം പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ അഡ്മിഷൻ നേടിയവരിൽ അറുപതിൽ അധികം കുട്ടികളും പെൺകുട്ടികൾ ആണ്. പത്തോളം കുട്ടികൾ പത്തനംതിട്ട ജില്ലകാർ ആണ്. കുട്ടികൾക്ക് താല്‍കാലിക ഹോസ്റ്റൽ സൗകര്യം ആശുപത്രി കെട്ടിടത്തിന്‍റെ 3, 4 നിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ ഹോസ്റ്റൽ നിർമ്മാണം മെയ് മാസത്തിൽ പൂർത്തിയാക്കും. കുട്ടികളുടെ മെസ്സ് ഹാളും ആശുപത്രി കെട്ടിടത്തിൽ സജീകരിക്കും. കുടുംബശ്രീ ആണ് ഭക്ഷണം തയ്യാറാക്കുന്നത്.





























