റാന്നി : പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് ഉച്ചയോടാണ് സംഭവം. റാന്നി എം.എസ് സ്കൂളിലെ ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞെത്തിയപ്പോള്‍ ആണ് തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഇടപെട്ട് വിദ്യാര്‍ത്ഥികളെ പറഞ്ഞു വിട്ടു. പിന്നാലെ വീണ്ടും സംഘര്‍ഷത്തിനു തുനിഞ്ഞ വിദ്യാര്‍ത്ഥികളെ റാന്നി പോലീസ് എത്തി വിരട്ടി ഓടിച്ചു. സംഘര്‍ഷത്തിനു ശ്രമിച്ചവരില്‍ രണ്ടു പേരെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു.
റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം
RECENT NEWS
Advertisment